Saturday, March 25, 2023
HomeTOURISMപുനർവിചിന്തനത്തിന്റെ സന്ദേശവുമായി ഇന്ന് ലോക ടൂറിസം ദിനം

പുനർവിചിന്തനത്തിന്റെ സന്ദേശവുമായി ഇന്ന് ലോക ടൂറിസം ദിനം

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളുടെയും സാമ്പത്തികനിലയുടെ അടിത്തറകളിലൊന്നാണ് വിനോദസഞ്ചാരം. കോവിഡെന്ന മഹാമാരിയുടെ സംഹാരതാണ്ഡവത്താൽ, ഏതാണ്ട് രണ്ട് വർഷത്തോളം സ്തംഭിച്ചുപോയ ടൂറിസം മേഖല വീണ്ടും ചിറകുവിരിക്കുന്നതിനിടെ ഒരു ലോക ടൂറിസ ദിനം കൂടി കടന്നെത്തുകയാണ്. ഓരോ രാജ്യങ്ങളുടെയും, അന്താരാഷ്ട്ര സമൂഹങ്ങളുടെയും സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ചുറ്റുപാടുകളെ ടൂറിസം എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ ബോധവത്കരണാർത്ഥമാണ് ടൂറിസം ദിനം ആചരിക്കുന്നത്.

യുണൈറ്റഡ് നേഷൻസ് അന്താരാഷ്ട്ര ടൂറിസം ഓർഗനൈസേഷന്റെ ( UNWTO) പത്താം വാർഷിക ആഘോഷങ്ങൾക്ക് അനുബന്ധമായാണ്, 1980 മുതൽ സെപ്റ്റംബർ 27 ന് ലോക ടൂറിസം ദിനം ആഘോഷിക്കാൻ ആരംഭിച്ചത്. കോവിഡാനന്തര കാലത്തെ ടൂറിസം മേഖലയുടെ അതിജീവനം ആസ്പദമാക്കി, ‘rethinking tourism അഥവാ വിനോദസഞ്ചാരത്തിന്റെ പുനർവിചിന്തനം’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ഇന്തോനേഷ്യയിലെ ‘ബാലി’യിലാണ് ഇത്തവണ അന്താരാഷ്ട്ര തലത്തിൽ ടൂറിസം ദിനം ആഘോഷിക്കുന്നത്. വർണ്ണാഭമായ നിരവധി പരിപാടികൾ നഗരത്തിൽ അരങ്ങേറും.

RELATED ARTICLES

Most Popular

%d bloggers like this: