travelogue

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി

യാത്രാവിവരണം ശബാബ് കാരുണ്യം അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം. സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ് ദൂരെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ സാക്ഷാൽ ഹിമാലയത്തിൻ്റെ ഭാഗമായ ഹിമാചൽ പർവത നിരകളിലാണ്. 2023 മാർച്ച് മൂന്നിന് ഇഫ്ലുവിലെ ബഷീർ ഹോസ്റ്റലിൽ നിന്നും പുറപ്പെട്ട എന്റെ ഊരു തെണ്ടൽ ഹൈദരാബാദും കേരളവും പോണ്ടിച്ചേരിയും തമിഴ്‌നാടും ദില്ലിയും പിന്നിട്ട് എട്ടാം […]

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി Read More »

ഈ കാടും കടന്ന്

ഷംന. എം പോയതൊരു ചെറിയ യാത്രയെങ്കിലും, അതേ പറ്റി പറയാതിരിക്കാന്‍ വയ്യ. വയലട, തോണിക്കടവ്‌ എന്നിവിടങ്ങളിലേക്ക് നടത്തിയ ഈ കുഞ്ഞുയാത്ര സമ്മാനിച്ചത് ഒരുപിടി മനോഹരമായ ഓർമ്മകളാണ്. വയലട അറിയാത്തവരുണ്ടാവില്ലല്ലോ… മലബാറിന്റെ ഗവി എന്നാണ് വയലടയെ വിശേഷിപ്പിക്കുന്നത്. ഓഫീസില്‍ നിന്നുള്ള ഇരുപത് പേർക്കൊപ്പമായിരുന്നു ഇത്തവണത്തെ യാത്ര. കോഴിക്കോട് ആനീഹാള്‍ റോഡിലുള്ള പ്രീമിയര്‍ പ്രിന്റേഴ്‌സിലെ ജീവനക്കാരിയാണ് ഞാൻ. സത്യത്തിൽ ഞങ്ങളുടെ സാറിന്റെ വീട്ടിലേക്കായിരുന്നു യാത്ര. ബാലുശ്ശേരിയിലാണ് വീട്. അവിടുന്നാണ് ഈ സ്ഥലത്തേക്കൊക്കെ ഞങ്ങൾ പോയത്. ട്രിപ്പ് ഫുള്‍ ഒരുക്കാൻ മുന്നിൽ

ഈ കാടും കടന്ന് Read More »

suniltitto

ടോപ് സ്ലിപ്പിലെ ആനകൾ – പിന്നെ രാമശ്ശേരിഇഡ്ഡലിയും

സുനിൽ ടിറ്റോ: അപരവൽക്കരണം ഇനിയുമെത്താത്ത കേരളത്തിന്റെ ഗ്രാമീണരുചികളും, ഗ്രാമവഴികളും ഭാരതപ്പുഴയുടെ തീരങ്ങളിലെ സായന്തനങ്ങളിൽ പാലക്കാടൻ പെരുമയായിൽ തിളങ്ങി നിൽക്കുന്നതിപ്പോഴും കാണാം. എണ്ണമറ്റാത്ത വയൽപ്പരപ്പുകളുടെ അവശേഷിപ്പും, സഹ്യപർവ്വതത്തിന്റെ ഇടനാഴിയിലൂടെ തമിഴ് അലയൊലികളിൽ ഒഴുകിയെത്തുന്ന പാലക്കാടൻ കാറ്റും, പിറകിൽ ജലഛായചിത്രം വരച്ചു വരിവെച്ചു തലയുയർത്തിനിൽക്കുന്ന മലനിരകളും പാലക്കാടിന്റെ മാത്രം സ്വന്തമാണ്. പെട്ടെന്നുള്ള കുഞ്ഞുയാത്രയിൽ ഉൾക്കൊള്ളിക്കാവുന്ന ചേരുവകളെല്ലാം ചേർത്ത് പാലക്കാടൻ ഗ്രാമ ഭംഗികളിലൂടെ തനതുരുചിക്കൂട്ടുകളറിഞ്ഞു ഒടുവിൽ സഹ്യന്റെ നിബിഢതയിലെ കാനനരാത്രി. ഒറ്റവാക്കിൽ ഇക്കഴിഞ്ഞ ദിവസം നടത്തിയയാത്രാനുഭവം ഇങ്ങനെയൊക്കെയായിരുന്നു . കോഴിക്കോട്നിന്നും പാലക്കാട്

ടോപ് സ്ലിപ്പിലെ ആനകൾ – പിന്നെ രാമശ്ശേരിഇഡ്ഡലിയും Read More »

tripeat Jog Travel Vinod Thumbnail

ജോഗിലേക്ക് ഒരു യാത്ര

വിനോദ് കെ.പി ഏറെ സമയം നഷ്ടപ്പെടാതെ, ഏറെ സാമ്പത്തിക നഷ്ടം വരാതെ, ചിലപ്പോൾ സാമ്പത്തിക ലാഭം തന്നെ ലഭിക്കുന്ന, കണ്ണുകൾക്ക് മനോഹരമായ വിരുന്നുകൾ സമ്മാനിക്കുന്ന ചില യാത്രകളുണ്ട്. ഞാൻ പറയുവാൻ ആഗ്രഹിക്കുന്നതും അത്തരം ഒരു യാത്രയുടെ കഥയാണ്. 2018 ആഗസ്ത് മാസം 20 ആം തിയ്യതി ( തിങ്കളാഴ്ച ) രാവിലെയാണ് എന്റെ സമീപ ഗ്രാമപ്രദേശമായ പെരളശ്ശേരിയിൽ നിന്നും ബാംഗ്ളൂരിലേക്ക് യാത്ര ആരംഭിച്ചത്. എനിക്ക് അറിയാവുന്ന ഒരു ഫാമിലിയെ അവരുടെ വാഹനത്തിൽ തന്നെ ബാംഗ്ളൂരിൽ ഡ്രോപ്പ് ചെയ്യുവാൻ

ജോഗിലേക്ക് ഒരു യാത്ര Read More »

ധനുഷ്കോടിയിൽ നിന്ന് അനങ്ങാതെ കിടക്കുന്ന കടലിനെ എടുത്ത് പോരാൻ തോന്നി

സൂരജ് കല്ലേരി Photograph by : രാഹുൽ ബി.ജെ കലൂരെത്തിയേ ഉള്ളൂവെന്ന് അമൽ പറഞ്ഞവസാനിപ്പിച്ചു.ഞാനപ്പോൾ സ്റ്റേഷനിലെത്തിയിട്ടില്ല ട്രെയിൻ പുറപ്പെടാൻ പതിനഞ്ച് മിനുട്ടോളം ബാക്കിയുണ്ട്.ഓടിക്കിതച്ച് ഒരു ബോഗിയിൽ കയറിപ്പറ്റി.അവനപ്പോഴേക്ക് എവിടെയോ കയറിയിരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ അവൻ വിളിച്ചു തൊട്ടടുത്ത ബോഗിയിലേക്ക് എങ്ങനെയോ അവൻ ഓടിയെത്തി. വാതിലിനപ്പുറത്തേക്ക് തലയിട്ട് ഞങ്ങളാ ഓട്ടത്തിന്റെ സാഹസത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ധനുഷ്കോടിയിലേക്കുള്ള യാത്രയക്ക് വന്നു ചേർന്ന ഈ ചടുലമായ തുടക്കത്തിൽ ഞങ്ങളാകെ എക്സൈറ്റഡായിരുന്നു. തൃശ്ശൂരിൽ നിന്ന് രാഹുൽ കയറുമ്പോഴേക്ക് തിരക്കെല്ലാമൊഴിഞ്ഞ് ബോഗിയിലൊരു പ്രത്യേക അന്തരീക്ഷം രൂപം കൊണ്ടു.

ധനുഷ്കോടിയിൽ നിന്ന് അനങ്ങാതെ കിടക്കുന്ന കടലിനെ എടുത്ത് പോരാൻ തോന്നി Read More »

രായിരനെല്ലൂർ മല

ഡോ. കെ എസ് കൃഷ്ണ കുമാർ ചിത്രങ്ങൾ : അഖിൽ വിനോദ് ആദ്യമായി രായിരനെല്ലൂർ മല കയറിയത്. ഓരോ പ്രാന്തായിരുന്നു ഓരോ കാലവും. പ്രാന്തുണ്ടെന്ന തിരിച്ചറിവ് ഉള്ളത് നല്ലതാണ്. എങ്കിൽ മനോരോഗം അത്ര രൂക്ഷമല്ലെന്നും ഭയപ്പെടേണ്ടതില്ലെന്നും ചികിത്സിച്ചാൽ ഭേദമാകുന്ന അവസ്ഥയിലാണെന്നുമൊക്കെ കളിയാക്കും. പ്രിയ ശിഷ്യൻ അഖിൽ നമ്പിയത്ത് എല്ലാ ഭ്രാന്തിനും എക്കാലവും കൂടെയുണ്ടാകും. ആദ്യമായി നാറാണത്ത് ഭ്രാന്തൻ്റെ രായിരനെല്ലൂർ മല കയറിയതാണ് ഓർമ്മ വരുന്നത്.   സുദേവൻ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് ക്രൈം നമ്പർ: 89

രായിരനെല്ലൂർ മല Read More »

മഞ്ഞ് പെയ്യുന്ന മലമ്പാതകളിലൂടെ – ഭാഗം രണ്ട്

വി പി ആബിദ് ഞങ്ങളുടെ ബസ് ഡാമിന് മുകളിലൂടെ യാത്ര തുടർന്ന് കൊണ്ടിരിക്കുന്നു . വളഞ്ഞും പുളഞ്ഞും റോഡ് , ഇരു വശങ്ങളിലും ഇരുട്ട് മാത്രം. കോശി നദിയിലെ ഈ  ഡാം ഒരുപാട് നാളുകളായി കാണണം എന്ന് മനസ്സിൽ വിചാരിച്ചിരുന്നു. രാത്രിയുടെ നിലാവിലും റോഡിന് ഇരു വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളിലെ പ്രകാശം കൊണ്ടും ഡാം കണ്ടു. ഈ ഡാം  നിർബന്ധമായും കാണണം എന്ന് മനസ്സിൽ കുറിച്ചിടാൻ കാരണം ഉണ്ട്., ബീഹാറിലെ സീമാഞ്ചൽ പ്രവിശ്യയിലാകെ എല്ലാ വർഷവും സംഭവിക്കുന്ന

മഞ്ഞ് പെയ്യുന്ന മലമ്പാതകളിലൂടെ – ഭാഗം രണ്ട് Read More »

മഞ്ഞ് പെയ്യുന്ന മലമ്പാതകളിലൂടെ – 1

വി.പി.ആബിദ് യാത്രകൾ ശരീരത്തിനും മനസ്സിനും കുളിർമയും സമാധാനവും നൽകുന്ന ഒന്നാണ്. യാത്ര ഒരു ചെറിയ സമയത്തേക്കുള്ള ജീവിതമാണ് , ആ ചെറിയ ജീവിതത്തിൽ നിന്ന് ഉൾകൊള്ളുന്ന പാഠങ്ങളാണ് യാത്രയാകുന്ന വലിയ ജീവിതത്തിന് പ്രചോദനമാകുന്നത്, യാത്ര എവിടെയെങ്കിലും സംഭവിക്കുന്നു എന്നതൊഴിച്ചാൽ. നിങ്ങൾ ഉണരുക. നിങ്ങൾ കഴിക്കുക. നിങ്ങൾ പുറത്തുപോയി കാര്യങ്ങൾ കാണുക, കാര്യങ്ങൾ ചെയ്യുക. നിങ്ങൾ ആളുകളെ കണ്ടുമുട്ടുക അതിൽ ചിലത് നിങ്ങൾക്കൊപ്പം നിങ്ങളെ പിന്തുടരുന്നു , ചിലത് നിങ്ങളിൽ നിന്ന് വിട്ട് അകലുന്നു. എന്നിട്ട് നിങ്ങൾ വീണ്ടും

മഞ്ഞ് പെയ്യുന്ന മലമ്പാതകളിലൂടെ – 1 Read More »

Scroll to Top