മൈസൂർ റൂട്ടിലെ മൂന്നു കാടുകളിലൂടെ ഒരു രാത്രി ബസ് യാത്ര

Tripeat Aanavandi yathra-shamsu polnath thumbnail

ഷംസു പൊൽനത്ത് പന്നിക്കോട്:

പെണ്ണ്ങ്ങൾക്ക് എന്താ ട്രിപ്പിന് പോന്നുടെ പെണ്ണുംപിള്ളയുടെ ചോദ്യത്തിന് കാത്ത് നിന്നില്ല ,അവളോട് ആദ്യമെ കാര്യം പറഞ്ഞു അവൾക്ക് പെരുത്ത് സന്തോഷായി. ബുക്കിങ്ങ് സെഫീക്കിനോട് പറഞ്ഞ് അതും OK. അപ്പോൾ ഞങ്ങൾ പോവാട്ടോ കാട്ടിലേക്ക്. അനക്ക് പിരാന്ത് ആണോ ആരും ചോദിച്ചില്ല, അല്ല അതോണ്ട് കാര്യവുമില്ലല്ലോ. ഉമ്മനോട് സലാം പറഞ്ഞ് നാട്ടിൽ നിന്ന് ഞമ്മളെ കോയിക്കോട് ബസ് കയറി. 5.10 ന് ബസ് എടുക്കും എന്നാ ഫർഹാൻ പറഞ്ഞത് .

ഓരോ സഞ്ചാരിയുടെയും സ്വപ്നമാണ് മുതുമല – ബന്ദിപ്പൂർ  റൂട്ടിലൂടെ ഒരു രാത്രി സഞ്ചാരം. വാട്സാപ്പ് ഗ്രൂപ്പൂകളിൽ പലപ്പോഴും വിവരണം വായിക്കുമ്പോൾ ഒരു വട്ടം എനിക്കും പോകണം എന്ന് മനസ്സിൽ കുറിച്ചിട്ടു. തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയാറുണ്ട് എന്നതു പോലെ, മഞ്ചേരിയിലെ ഊരുതെണ്ടി ശെമീർ വിളിച്ച് ശനിയാഴ്ച ആന വണ്ടിയിൽ മൈസൂരിലെക്ക് പോകാം എന്ന്, മനസ്സിൽ ലഡു പൊട്ടി. എന്നാ മോനെ ഞമ്മളുടെ സീറ്റ് ബുക്ക് ചെയ്തോ. ബേപ്പുരിലെ യാത്രാ ചങ്ക് രാഹുലിനെ വിളിച്ച്, അവനും ഹാപ്പി.

Tripeat-Aanavandi yathra-shamsu polnath photo03

രാത്രി സഞ്ചാരം കിനാവുo കണ്ടിരിക്കുബോൾ മൊബൈൽ റിംഗ്.. ഷംസുകാ ഇങ്ങള് എവടാ, ബസ് 4.55 ന്‌ എടുക്കും ,പടച്ചോനെ രാഹുലിനോട് 5.10 ന് ബസ് എന്നാണ് പറഞ്ഞത് ചതിച്ചല്ലോ. എടാ നീ എവിടെ ? ഞാൻ ചോറുണ്ണാണ്. എന്നാല് ബേഗം ബാ ബസ് 4.50 ന് എടുക്കും .ആദ്യമായി KSRTC റിസർവ് പോരുന്ന നമ്മൾക്ക് അറിയില്ലല്ലോ അരമണിക്കൂർ മുൻപ് ഇവിടെയെത്തണമെന്ന് (അപ്പോൾ ശ്രദ്ധിക്കുമല്ലേ ഇനി ഇമ്മാതിരി പോക്ക് പോകുമ്പോൾ കുറച്ച് മുൻപ് പുറപ്പട്ടോളിൻ) . ആകെ പ്രശ്നം വിനോട്ടൻ എത്തിയില്ല അടുത്ത പോസ്റ്റ്, കണ്ടക്ടർ വന്ന് ഹാജർ എടുക്കലും തുടങ്ങി പണി പാളിയോ ? ഇപ്പം ശരിയാക്കി തരാം പപ്പു പറഞ്ഞപ്പേലെ ഇപ്പം ബരും, എവട ഒരു രക്ഷയുല്ല. 5 മണി ആനവണ്ടി മുന്നോട്ട് .

തലങ്ങും ബെലങ്ങും ഫോൺ വിളി, അല്ല അവര് ഇപ്പം എവിടെയെത്തി ? ഞമ്മളെ ഡ്രൈവർ ചോദിച്ച്, ഇപ്പം വരും ഞമ്മളും പറയാന്നല്ലാതെ അവരെ കാണുന്നില്ല. തൊണ്ടയാട് ബൈപ്പാസ് കുറച്ച് ബ്ലോക്ക്, ഹാവൂ സമാധാനായി കുറച്ച് വൈകുല്ലോ, അങ്ങനെ രാഹുൽ ആന വണ്ടിയെ ബ്ലോക്കിട്ട് കയറി. ഒരുത്തൻ കയറി ഇനി രണ്ട് പഹയൻമാരും കൂടി.

വിനുവേട്ടാ എവടത്തി ഞങ്ങൾ ഓട്ടോ വിളിച്ച് തൊട്ടു പിറക്കിലുണ്ട്. പണ്ട് മാമുക്കോയ ഓട്ടോ വിളിച്ച് വന്ന മാതിരി രണ്ട് ഓട്ടോയിൽ നിഖിലും, വിനുവേട്ടനും. മെഡിക്കൽ കോളേജ് കഴിഞ്, ഒരു രക്ഷയുല്ല .ബസും ഓട്ടോയും എവടെ കിടക്കണ്. ഡ്രൈവർ ഞങ്ങൾക്ക് വേണ്ടി മാക്സിമം അഡ്ജസ്റ്റ് ചെയ്തിട്ടാണ് പോകുന്നത്. പപ്പു പറഞ്ഞ പോലെ ടാസ്കി വിളിച്ച് പോന്നു ഞമ്മളുടെ പിറകെ. പന്തീർ പാടം കഴിഞ്ഞപ്പോൾ കാറിൽ നിന്ന്
രാജകീയമായി പഹയൻമാർ ഇറങ്ങി ആശ്വാസം. ഡ്രൈവർക്കും, കണ്ടക്ടർക്കും ബിഗ് താങ്സ് ഞങ്ങളോട് മാക്സിമം സഹകരിച്ചതിന്. എല്ലാരും ഹാപ്പി. അസ്തമയ സൂര്യൻ വിടവാങ്ങിയ ചുവന്ന മാനം നോക്കി യാത്ര തുടർന്നു.

Morickap- resort

6.50 ന് അടിവാരം. ഇരുൾ മൂടിയ ചുര. കൽപ്പറ്റയിൽ ഒന്ന് മുഖം കാണിച്ച്, ബത്തേരിയിലെക്ക്. അവിടെ 5 മിനിറ്റ് സ്റ്റേ. ഒന്നു പുറത്തിറങ്ങി നടു നിവർത്തി മുത്തങ്ങയിലെക്ക്, 8.45 ന് ചെക്ക് പോസ്റ്റ്‌ വഴി കാട്ടിലെക്ക്.
ഒരു പാട് പ്രതീക്ഷയുമായി ഇമവെട്ടാതെ കാട്ടിലെക്ക് നോക്കിയിരുന്നു. ഇനി ബസില്ല, ഇതാണ് രാത്രി ഗെയിറ്റ് അടച്ചാലുള്ള അവസാനത്തെ ബസ്.

മുത്തങ്ങ കാട്ടിലൂടെ ബസിന്റെ ഹെഡ് ലൈറ്റിലെക്ക് കണ്ണും നട്ടിരിക്കുന്ന ഞങ്ങൾക്ക് ആദ്യ കാഴ്ച റോഡരികിലെ മാൻ കൂട്ടമായിരുന്നു. കൊമ്പനെ സ്വപ്നം കണ്ടിരിക്കുമ്പോൾ മുൻപിൽ കാട്ടി. വല്ലപ്പോഴും ഞങ്ങളുടെ എതിർ വശത്തിലൂടെ പോകുന്ന കാറ് ഒഴികെ മറ്റ് വാഹനങ്ങളുട ശല്യമൊന്നുമില്ല. വിചാരിച്ച കാഴ്ചകൾ കിട്ടാത്ത നിരാശ ഒറ്റ കൊമ്പന്റെ കാഴ്ചയോട് കൂടി മാറി കിട്ടി . എകദേശം 10 മണിക്ക് ഞങ്ങൾ ഗുണ്ടൽപേട്ട എത്തി. വയറിൻ നിന്ന് വിളി തുടങ്ങിയിട്ട് കുറെ നേരായി. കോഴിക്കോട് കയറി പിന്നെ ഒന്നും കഴിച്ചില്ല. ഇല്ല എന്ന് പറയണ് ല്ല, പൊണ്ടാട്ടിയുടെ സ്‌പെഷ്യൽ സ്പോഞ്ച് കേക്കും, കിണ്ണത്തപ്പവും ഇടവേളകളിൽ അകത്താക്കിയിരുന്നു. ഹോട്ടലിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ച്, അമ്പിളി അമ്മാവന്റെ വെളിച്ചത്തിൽ പുറം കാഴ്ചകൾ കണ്ട് മൈസൂരിലേക്…

Tripeat-Aanavandi yathra-shamsu polnath photo01

ആളെഴിഞ്ഞ റോഡിലൂടെ ബസ് പോയി കൊണ്ടിരിക്കെ മാനത്ത് പൂർണ്ണ ചന്ദ്രവെളിച്ചത്തിൽ ഗുണ്ടൽപേട്ടയിലെ ഗ്രാമ കാഴ്ചകൾ കണ്ട് മുന്നോട്ട്.
11. 20 ന് ബസ് മൈസൂർ സ്റ്റാൻഡിൽ എത്തി. ഇനി ഇവടന്ന് ടാക്സി വിളിക്കാൻ നിൽക്കണ്ടാ എന്ന് ഉപദേശം തന്ന് ആനവണ്ടി പോയി.( അവരെ പറഞ്ഞിട്ട് കാര്യമില്ലല്ലോ, നല്ല പണിയെല്ലെ വൈകിട്ട് കിട്ടിയത്.) നല്ല വലുപ്പമുള്ള ,ആളനക്കമുള്ള ബസ് സ്റ്റാന്റ്. 1. 45 വരെ സമയമുണ്ട് ഇവിടെ. പുറത്തിറങ്ങി ഒന്നു കറങ്ങാം തിരുമാനിച്ചു.

വൈദ്യതി ബൾബ് കൊണ്ട് അലങ്കരിച്ച പാലസിലെക്ക് പുറം കാഴ്ചകൾ തേടി. ഈ സമയത്തും ഉണർന്നിരിക്കുന്ന മൈസൂർ നഗരത്തിലൂടെ നടത്തം തുടങ്ങി 20 മിനുട്ട് നടന്നപ്പോൾ തന്നെ പാലസിന്റെ കാഴ്ചകൾ കണ്ടു തുടങ്ങി. ബസിൽ വരുമ്പോൾ ഫോട്ടോ പിടുത്തതിന്റെ കുറവ് ഞങ്ങൾ റോഡിൽ നിന്ന് തീർത്തു.വിജനമായ വീഥീയിൽ ഫോട്ടോക് നൽകുമ്പോൾ, ഇവർക്ക് എന്തിന്റെ പിരാന്ത് എന്ന് നോക്കുന്നവരെ ഞങ്ങൾ അവഗണിച്ച്, ലൈറ്റിൽ കുളിച്ച് സുന്ദരിയായ പാലസിന്റെ മുൻപിൽ ഫോട്ടോ പിടുത്തം അവസാനിപ്പിച്ചു.

യാത്രയുടെ രണ്ടാം ഘട്ടം. റൂട്ട്, മൈസൂർ നിന്ന് ബന്ദിപൂർ, മുതുമല, ഗുഡല്ലൂർ, നാടുകാണി, നിലമ്പൂർ. മൈസൂരിൽ നിന്ന്‌ എകദേശം ഒരു മണിക്കൂർ താഴെ സമയം എടുക്കും ഫോറസ്റ്റിലെക്ക് കടക്കാൻ. ആ കുറഞ്ഞ സമയം ചെറിയ ഉറക്കം പാസാക്കി. പിന്നെ ഓരോരുതരായി ഡ്രൈവറിന്റെ അടുത്ത് സ്ഥാനപ്പുറപ്പിച്ചു. കാഴ്ചകൾ കാണാനായ്. പുള്ളിക്കാരൻ ഹാപ്പി മിണ്ടാൻ ആരെങ്കിലും കിട്ടിയല്ലോ .

Tripeat-Aanavandi yathra-shamsu polnath photo02

തിരിച്ച് നടക്കുമ്പോൾ കണ്ടക്ടർ വിളിക്കുന്നു 1.15 ന് ബസ് എടുക്കുമെന്ന് അപ്പം അവിടെയും നേരത്തെ. എന്താ പ്പം ഇങ്ങനെ ചിന്തിക്കാതെ വേഗം അവിടെയെത്തി ഓരോ കാപ്പിയും, ഞമ്മളെ കേക്കും, കിണ്ണത്തപ്പവും തീർത്തു. കൃത്യ സമയത്ത് തന്നെ ബസ് വന്നു. ഞങ്ങൾ ഒൻപത് പേർ കയറി. എല്ലാരും നല്ല ഉറക്കത്തിലാണ്, മെല്ലെ അവനവന്റെ സീറ്റിൽ ഇരുന്നു,യാത്ര തുടങ്ങി. ഇനി നിലമ്പൂരിലെക് .

ആദ്യ ചെക്ക് പോസറ്റ് , ബന്ദിപ്പുർ ചെക്ക് പോസ്റ്റ്‌ അവിടെ ആരെയും കാണുന്നില്ല. കണ്ടക്ടർ ഇറങ്ങി ഒപ്പിട്ട്, ചങ്ങല ഉയർത്തി കാട്ടിലെക്ക്മു. ത്തങ്ങ കാട്ടിനെക്കാൾ കാഴ്ച കൂടുതലുള്ള റൂട്ട് ഇതാണ്. തുടക്കത്തിൽ കാര്യമായി ഒന്നും കണ്ടില്ല. ഹെഡ് ലൈറ്റിന്റെ നേരിയ വെളിച്ചത്തിൽ ഒറ്റനെ കണ്ടു വഴിയരിക്കിൽ ,പിന്നെ മാൻ കൂട്ടങ്ങളെയും, ഇടയ്ക്ക് കാട്ടിയെയും. ഇനി അടുത്ത ചെക്ക് പോസ്റ്റ് മുതുമല. അവിടെ കുറച്ച് കാറുകൾ പാർക്ക് ചെയ്തിട്ടുണ്ട് ക്ലോസ് ചെയ്ത കാരണം.

കർണ്ണാടകം അതിർത്തി കഴിഞ്ഞു ഇനി തമിഴ്നാട് ഫോറസ്റ്റ് മുതുമലയിലെക്ക്. ഇടയക്ക് ബാംഗ്ലൂരിലെക്ക് പെരിന്തൽമണ്ണയിൽ നിന്ന് പുറപ്പെട്ട ആന വണ്ടി കടന്നു പോയി മറ്റെരു വണ്ടിയുമില്ല. പേടി തോന്നും ഞങ്ങളുടെ ബസ് മാത്രം, വല്ല ആനയും വന്ന് പടച്ചോനെ ………3 മണി കഴിഞ്ഞപ്പോൾ ഫോറസ്റ്റ് കഴിഞ്ഞു. ഡ്രൈവർ പറഞ്ഞു ഇനി സീറ്റിലെക്ക് പോയ്ക്കോളൂ എന്ന്. ഉറക്ക ക്ഷീണത്തിൽ സീറ്റിൽ കിടന്നപ്പോൾ തന്നെ ഉറങ്ങിപ്പോയി .

നിലമ്പൂർ എത്തിയപ്പോൾ സമയം 4.45 പറഞ്ഞതിനെക്കാൾ നേരത്തെ എത്തി.
ഓരോ കട്ടനും അടിച്ച്, ഞാനും വൈഫും ഒഴിക്കെ ബാക്കി എല്ലാരും 5 മണിയുടെ മഞ്ചേരി ബസിൽ പോയി. അരീക്കോട്ട് ഭാഗത്ത് 5.30 ന് അതിനെയും കാത്ത് കൊതുക്ക് കടിയും കൊണ്ട് യത്രയെ പറ്റി കത്തിയും അടിച്ച് അവിടെ നിന്നു. 5.30 ന്റെ നിലമ്പൂർ ,അരീക്കോട് ,എടവണ്ണപ്പാറ ,കോഴിക്കോട് ,KSRTC യിൽ അരീക്കോട് ഇറങ്ങി നാട്ടിലെക്ക് 6.45 ന് വീട്ടിൽ.

Tripeat-trip-eat-repeat-food-and-travel-magazine-square

എന്റെ സഹയാത്രികർ, ശെമീർ ,ഫർഹാൻ ,സ ഫീഖ്, മാലൂഫ്, വിനോട്ടൻ, നിഖിൽ , രാഹുൽ പിന്നെ എന്റെ ഭാര്യയും.
നിങ്ങൾ ഒരു പാട് മൃഗങ്ങളെ കാണുമെന്ന് വിചാരിക്കരുത് ചിപ്പോൾ ഒന്നും കാണില്ല. നിങ്ങളെ ഭാഗ്യം പോലെ. മറ്റെരു തരത്തിൽ നിങ്ങൾക് ആശ്വാസികാം, കാട്ടിലൂടെ ഈ ആന വണ്ടിയിൽ അല്ലാതെ മറ്റ് യാത്ര മാർഗ്ഗം നടക്കില്ലാന്ന്. നമ്മൾ അവരുടെ ആവാസസ്ഥലത്തേക്കാണ് കടന്ന് കയറുന്നത് എന്നത് പ്രത്യേകം ഓർക്കുമല്ലോ. കൂടുതൽ ആൾക്കാരുമായ് പോവാത്തിരിക്കുകയായിരിക്കും കാഴ്ചക്ക് നല്ലത്.
നിറുത്തട്ടെ.

NB : ഞങ്ങൾ റിസർവ്വ് ചെയ്താണ് പോയത് 4.55 ന് കോഴിക്കോട് നിന്ന് പുറപ്പെടും ,11.30 ന് മൈസൂർ എത്തും ടിക്കറ്റ് നിരക്ക് 237 രൂപ, ഫാസ്റ്റപാസഞ്ചർ ആണ്. റിട്ടേൺ ,മൈസൂരിൽ നിന്ന് 1.15 ന് ബസ് പുറപ്പെടും 5 മണിക് നിലമ്പൂർ എത്തും. ടിക്കറ്റ് നിരക്ക് 301 രൂപ. രണ്ട് ബസിന്റെയും സമയം ചെറിയ വിത്യസം ഉണ്ടാവാറുണ്ട് റിസർവ്വെ ഷ ൻ നോക്കുമ്പോൾ കാണുന്ന സമയം അല്ല ബസ് പുറപ്പെടുന്നത് അത് കൊണ്ട് നേരത്തെ എത്താൻ നോക്കുക, അനുഭവം ഗുരു.

ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248

ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *

LATEST ARTICLES

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി

യാത്രാവിവരണം ശബാബ് കാരുണ്യം അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം. സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ്

ദം മ്മാരോ ദം!

ശ്രുതിരാജ് തിലകൻ ‘ബിരിയാണി’ അരെ വാഹ്… എമ്മാതിരി പേരാണ്.. വിക്രം ഘോർപടെ, കടയാടി ബേബി, കാലാ പുരോഹിത് ഖാൻ രഞ്ജി പണിക്കരുടെ സിനിമകളിലെ വില്ലന്മാരുടെ ഈ പേരുകളുടെ കൂടെ കട്ടക്ക് നിക്കണ പേരാണ് ബിരിയാണി

LATEST ARTICLES

കുടജാദ്രി

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

Scroll to Top